KARUNYA DRIVERS CHANK BROSS (KDCB)

About Us

About
Image
23+

Years Experience

shapeAbout Us

എന്താണ് KARUNYA DRIVERS CHUNK BROS?

01/08/2021-ൽ കേരളത്തിലെ ഡ്രൈവിംഗ് മേഖലയിലെ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി രൂപം കൊണ്ട ഒരു വലിയ കൂട്ടായ്മയാണ് KARUNYA DRIVERS CHUNK BROS (KDCB).

ഡ്രൈവർമാരുടെ തൊഴിൽപരമായും സാമൂഹികമായും സാമ്പത്തികമായും ഉള്ള പ്രശ്നങ്ങൾ മനസ്സിലാക്കി, അവയ്ക്ക് സാധ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഡ്രൈവർ സമൂഹത്തിന് ആവശ്യമായ പിന്തുണയും സേവനങ്ങളും ലഭ്യമാക്കുന്നതിനുമാണ് KDCB പ്രവർത്തിക്കുന്നത്.

കേരളത്തിലെ ഡ്രൈവർമാരോടൊപ്പം, വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി ഡ്രൈവർമാരെയും ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങളുടെ ഭാഗമാക്കി, അവരുടെ ക്ഷേമത്തിനും ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുന്നു.

ഡ്രൈവർമാരുടെ ശബ്ദം സമൂഹത്തിലും ബന്ധപ്പെട്ട അധികാരികളിലും എത്തിക്കുക, റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുക, ഡ്രൈവർ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക, അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുക, സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകുക തുടങ്ങിയ വിവിധ മേഖലകളിലാണ് KDCB ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ അതിരുകൾക്കപ്പുറം മനുഷ്യസ്നേഹത്തെയും ഡ്രൈവർ ഐക്യത്തെയും മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് KDCB

1.
Driver Welfare
2.
Road Safety
3.
Social Support
4.
Unity
shapeKey Divisions

ഞങ്ങളുടെ 4 പ്രധാന ലക്‌ഷ്യങ്ങൾ

Driver Welfare

Driver Welfare

ഡ്രൈവർമാരുടെയും കുടുംബങ്ങളുടെയും സാമ്പത്തിക-സാമൂഹിക സുരക്ഷയും ചികിത്സാ ക്ഷേമപദ്ധതികളും.

Road Safety

Road Safety

ബോധവൽക്കരണ പരിപാടികളിലൂടെയും സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങളിലൂടെയും അപകടരഹിത യാത്രകൾ.

Social Support

Social Support

അടിയന്തര ഘട്ടങ്ങളിലും രോഗാവസ്ഥയിലും ഡ്രൈവർമാർക്കും കുടുംബങ്ങൾക്കും കൈത്താങ്.

Unity

Unity

റോഡിലെ ഏത് പ്രതിസന്ധിയിലും പരസ്പരം സഹായിക്കാൻ ഡ്രൈവർമാരുടെ ശക്തമായ ശൃംഖല.

About
shapeഎന്തിനാണ് ഈ സംഘടന രൂപം കൊണ്ടത്?

മറ്റുള്ളവരുടെ യാത്രകൾ സുരക്ഷിതമാക്കാൻ രാപ്പകൽ കഷ്ടപ്പെടുന്ന ഡ്രൈവർമാർ പലപ്പോഴും അർഹമായ പരിഗണനയോ സുരക്ഷയോ ലഭിക്കാതെ ഒറ്റപ്പെട്ടു പോകാറുണ്ട്. അമിതമായ ജോലിഭാരം, വാഹന പരിപാലനത്തിനുള്ള ഉയർന്ന ചിലവ്, ആരോഗ്യ-സാമ്പത്തിക പ്രതിസന്ധികൾ എന്നിവയിൽ ഡ്രൈവർമാർക്ക് ഒരു താങ്ങായി നിൽക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ നിന്നാണ് ഈ സംഘടന പിറവിയെടുത്തത്. തങ്ങളുടെ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാതെ, സ്വന്തമായി ഒരു ബിസിനസ്സ് സംവിധാനത്തിലൂടെ ഡ്രൈവർമാർക്ക് ലാഭവിഹിതവും സേവനങ്ങളും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ
  • സാമ്പത്തിക ലാഭം
  • വാഹനങ്ങൾ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വന്ന് K D C B കമ്പിനി ആയി സഹകരിച്ച് ഡ്രൈവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക

  • സുരക്ഷാ കവചം
  • വാഹനങ്ങൾക്കും ഡ്രൈവർമാർക്കും മെച്ചപ്പെട്ട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക.

  • ക്ഷേമപദ്ധതികൾ
  • മെമ്പർമാർക്ക് താങ്ങായി ചികിത്സാ സഹായങ്ങളും ആനുകൂല്യങ്ങളും നൽകുക.

  • സുതാര്യത
  • നൂതനമായ ഡിജിറ്റൽ വാലറ്റ് സംവിധാനത്തിലൂടെ ഓരോ രൂപയുടെയും കണക്ക് മെമ്പർമാർക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുക.

  • ഐക്യം
  • റോഡിലെ അപകടഘട്ടങ്ങളിലും മറ്റും ഡ്രൈവർമാർക്ക് പരസ്പരം സഹായം എത്തിക്കാൻ ഒരു ദ്രുതകർമ്മ ശൃംഖലയായി പ്രവർത്തിക്കുക.

shapeവളയം പിടിക്കുന്നവരെ വഴിയിൽ തനിച്ചാക്കില്ല

നമ്മുടെ കരുത്ത്, നമ്മുടെ സംഘടന.

കട്ടയ്ക്ക് കൂടെയുണ്ട് KDCB
shape

Check Out Our Member Feedbacks